കേരളം നാളെ പോളിങ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം, വോട്ട് ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: സംസ്ഥാനം നാളെ വിധിയെഴുതാൻ ഒരുങ്ങുകയാണ്. ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ട് അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. ഇന്ന് വോട്ടർമാരെ നേരിൽ കാണാം, എന്നാൽ മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണത്തിനോ പ്രകടനങ്ങൾക്കോ അനുമതിയില്ല.

വോട്ടിങ് മെഷീനുകൾ ഉൾപ്പെടെയുള്ള സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിങ് ദിവസമായ നാളെ സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്: പോളിങ് ബൂത്തിന് 100 മീറ്റർ ചുറ്റളവിൽ പ്രചാരണമോ മൈക്ക് ഉപയോഗമോ പാടില്ല. ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവേകൾക്കും പൂർണ്ണ നിരോധനമുണ്ട്. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ വഴി സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *