പാലക്കാട്: തൃത്താലയിൽ ശക്തമായ തിരിച്ചുവരവ് പ്രവചിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം. വോട്ടെണ്ണൽ നാലാം റൗണ്ട് പിന്നിടുമ്പോൾ താൻ ലീഡ് നിലനിർത്തുന്നു എന്ന ആത്മവിശ്വാസത്തോടെ ‘കം ബാക്ക്, താങ്ക്യു തൃത്താല’ എന്ന പോസ്റ്റാണ് ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എതിർ സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.ബി രാജേഷ് തൊട്ടടുത്തിരുന്ന് വോട്ടുനില കണക്കുകൂട്ടുന്ന പശ്ചാത്തലത്തിലുള്ള ഒരു സെൽഫി ചിത്രവും ഇതിനോടൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ പരാജയം സമ്മതിച്ച് പോസ്റ്റിട്ട ബൽറാം, ഇത്തവണ നാലാം റൗണ്ടിൽ തന്നെ വിജയപ്രതീക്ഷ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.